US considers Indra Nooyi as next World Bank chief, says report
പെപ്‌സികോ മുന്‍ മേധാവി ഇന്ദ്ര നൂയി ലോകബാങ്കിന്റെ തലപ്പത്ത് എത്തിയേക്കും. ലോകബാങ്കിന്റെ പുതിയ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ദ്ര നൂയിയെ പരിഗണിക്കുന്നതായണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ പ്രസിഡണ്ട് ജിം യോങ് കിം കാലാവധി പൂര്‍ത്തിയാകും മുന്‍പ് രാജി വെച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ടിനായുളള അന്വേഷണം.